ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്.

കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം-ബർഗം ഗ്രാമങ്ങളിലെ വനത്തിൽ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിവയ്പുണ്ടായതായും ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടൽ നടന്നതെന്നും ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി പറഞ്ഞു.

