India
ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; ജമ്മുകശ്മീരിലെ ഡോഡയില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഡോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 7.45 ഓടെ വന മേഖലയില്‍ ഭീകരര്‍ക്കായുള്ള സംയുക്ത തിരച്ചിലിനടയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാത്രി ഒമ്പത് മണിയോടെയാണ് വെടിവെപ്പുണ്ടായത്.