India

കഠ്‍വ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ തി​രി​ച്ച​ടി​ക്ക് ഇന്ത്യ; ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

കഠ്‍വ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇന്ത്യ ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് ത​യാ​റെടുക്കുന്നു. ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.​

മൂ​ന്ന് ഭീ​ക​ര​ന്മാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​​ണ് വി​വ​രം. ഇ​വ​ർ വ​ന​ത്തി​ൽ തു​ട​രു​ന്ന​താ​യാ​ണ് സൂ​ച​ന. തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കഠ്‍വ​യി​ലെ മ​ച്ചേ​ഡി മേ​ഖ​ല​യി​ൽ പെ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ഞ്ച് സൈ​നി​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ വീ​രമൃ​ത്യു വ​രി​ച്ച​ത്.

സ്ഥി​തി വി​ല​യി​രു​ത്താ​ൻ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു. സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യും ക​ര​സേ​നാ മേ​ധാ​വി​യും പ​ങ്കെ​ടു​ത്ത യോഗമാണ് നടന്നത്. പാ​ക് അ​തി​ർ​ത്തി ഉ​ൾ​പ്പെ​ടു​ന്ന പ​ടി​ഞ്ഞാ​റാൻ മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള ക​മാ​ൻ​ഡ​റു​മാ​യി ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top