മണ്ണിടിച്ചില്‍ ഉണ്ടായാ കര്‍ണാടകയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനാണോ എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തത വരികയുള്ളൂ. ഷിരൂരില്‍ നിന്നും മാറി അകനാശിനി ബാഡ എന്ന സ്ഥലത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്. ഈ പ്രദേശത്ത് നിന്നും ഒരു മത്സ്യതൊഴിലാളിയേയും കാണാതായതായി പരാതിയുണ്ട്.
സ്ഥലത്തേക്ക് ഈശ്വര്‍ മാല്‍പെ അടക്കമുള്ളവര്‍ പുറപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയത് തീരപ്രദേശത്താണെങ്കിലും ഗംഗാവാലി നദി ഒഴുകുന്ന ഭാഗം തന്നെയാണ്. അതിനാല്‍ അര്‍ജുന്റെ മൃതദേഹമാണോയെന്ന് പ്രത്യേകം പരിശോധിക്കും. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ ജില്ലാ ഭരണകൂടത്തിന്റെ കൈയ്യിലുണ്ട്. ഇതും മൃതദേഹത്തിന്റെ ഡിഎന്‍എയുമായി ഒത്തുനോക്കും. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. കാണാതായ മത്സ്യതൊഴിലാളികളുടെ ബന്ധുക്കളും മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.