Kerala
അർജുന്റെ കുടുംബത്തിന് ഷിരൂരിലെത്താൻ അനുമതി
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ കർണാടക സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക മത്സ്യത്തൊഴിലാളികളെയും മുങ്ങൽ വിദഗ്ദരെയും കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ് അനുവദിക്കാൻ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായെന്നും കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി വ്യക്കമാക്കി.