Kerala

മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തേക്ക് കേരള മന്ത്രിമാരുടെ സന്ദര്‍ശനം വൈകിയത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തേക്ക് കേരള മന്ത്രിമാരുടെ സന്ദര്‍ശനം വൈകിയത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മന്ത്രിമാര്‍ക്ക് പോകാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. ദേശീയപാത നിര്‍മാണത്തിലെ അപാകതയാണ് ഷിരൂര്‍ ദുരന്തത്തിന് കാരണം. അര്‍ജുന്റെ കുടംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണമുണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ ആളുകള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. സ്ഥലം എംഎല്‍എയായ എകെ ശശീന്ദ്രന്‍ ഇപ്പോഴാണ് പോയത്. മന്ത്രിമാര്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമാണ്. സ്വന്തം മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എംഎല്‍എ അവിടെ തുടരുന്നുണ്ട്. തിരച്ചില്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണരുത്’, മുരളീധരന്‍ പറഞ്ഞു.

ദേശീയ പാത നിര്‍മാണത്തിലെ അപാകത സംസ്ഥാനത്തും പ്രതിഫലിക്കും. അര്‍ജുന്റേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കേണ്ട. അര്‍ജുന്റെ കുടംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണമുണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഉണ്ടായ ദുരന്തത്തേക്കാന്‍ ഇത്തരം അക്രമണങ്ങള്‍ വേദനാജനകമാണെന്നും അത്തരക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top