Kerala

അര്‍ജുന്‍ ആയങ്കി കരുതല്‍ തടങ്കലില്‍; കസ്റ്റഡിയിലെടുത്തത് എസ്എഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന്

തിരുവനന്തപുരം: സ്വർണ്ണം പൊട്ടിക്കൽ കേസ് പ്രതി അർജ്ജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ.കഴക്കൂട്ടം പൊലീസ് ആണ് അർജുനെ ഇന്ന് പുലർച്ചയോടെ കസ്റ്റഡി യിലെടുത്തത്. കരുതൽ തടങ്കലിന്റെ ഭാഗമായിട്ടാണ് കസ്റ്റഡി.

എസ്എഫ്ഐ നേതാവും കുളത്തൂർ സ്വദേശിയുമായ ആദർശന്റെ വീട്ടിൽ നിന്നാണ് അർജുനെ കഴക്കൂട്ടം പോലീസ് പിടികൂടിയത്. പ്രദേശത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റിൽ പെട്ടവരെ കരുതൽ തടങ്കലിലാക്കാൻ പൊലിസ് തീരുമാനിച്ചിരുന്നു.

തുടർന്നാണ് പൊലീസ് ഗുണ്ടാപട്ടികയിൽ പെട്ട ആദർശിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ് ജാമ്യത്തിൽ വിട്ടയക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top