Kerala

ഷിരൂരില്‍ നാടകീയ രംഗങ്ങള്‍; മാധ്യമങ്ങളെ വിലക്കി പൊലീസ്; നിയന്ത്രണം പൊതുഗതാഗതം ഉള്ളിടത്ത്

Posted on

ഷിരൂര്‍: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വീഡിയോ ജേണലിസ്റ്റുകളെയും പൊലീസ് പ്രദേശത്ത് നിന്നും നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു.

പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിയില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കുന്നത്. ഒന്നരമണിക്കൂറോളമായി മാധ്യമ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പകര്‍ത്തിയ പ്രദേശത്താണ് തിരച്ചില്‍ ആരംഭിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പണിയുണ്ടെന്നായിരുന്നു മാധ്യമങ്ങളെ തടയവെ എസ്പി പറഞ്ഞുകൊണ്ടിരിക്കുന്നത്.

അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്ത് നിന്നും നീക്കി. സംവിധാനത്തെ അടിച്ചമര്‍ത്താനോ അക്രമം കാണിക്കാനോ എത്തിയതല്ലെന്ന് ജിതിന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മാറി നില്‍ക്കാനാണ് പറഞ്ഞത്. അര്‍ജുന്റെ ബന്ധുവാണെന്ന് അറിയാതെയാണോ നടപടിയെന്ന് സംശയിക്കുന്നെന്നും ജിതിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version