Kerala

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ; 15ന് ശേഷം ഡ്രഡ്ജർ എത്തിക്കാൻ ആലോചന

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ അർജുനായുള്ള തിരച്ചിലിനായി സെപ്റ്റംബർ 15-ാം തീയതിയക്ക് ശേഷം ഡ്രഡ്ജർ എത്തിക്കാൻ ആലോചന. ഡ്രഡ്ജറുമായി സെപ്റ്റംബർ 15 ന് ശേഷം പുറപ്പെടാനായേക്കുമെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു.

കാറ്റും മഴയും തിരയുടെ ഉയരവും നിരീക്ഷിച്ചാണ് തീരുമാനം. മൂന്ന് ദിവസത്തെ തിരച്ചിലിനാണ് ഉത്തര കന്നഡ ജില്ലാഭരണകൂടം ഡ്രഡ്ജർ ആവശ്യപ്പെട്ടത്. ഗംഗാവലി പുഴയിൽ ഏഴിൽ അധികം ദിവസം ഡ്രെഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി എം ഡി പറഞ്ഞു.

കാറ്റും മഴയും തടസ്സമായതിന് പിന്നാലെ ഡ്രഡ്ജർ വെസൽ എത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ലെന്നായിരുന്നു ഷിപ്പിം​ഗ് കമ്പനി അറിയിച്ചത്. ​ഗോവയിലും ​കാർവാർ ഉൾപ്പെടെയുള്ള തീരദേശ കർണാടകയിലും സെപ്റ്റംബർ 11വരെ യെല്ലോ അലേർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ​

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top