Kerala

സമരത്തിനിടെ അരിത ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയതായി പരാതി

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും സമരത്തിനിടെ മോഷണം പോയതായി പരാതി. അരിതാ ബാബു കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകി. ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് നഷ്ടമായത്.

ചെവ്വാഴ്ച യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാർച്ചിനിടെ ജല പീരങ്കി പ്രയോ​ഗത്തിൽ അരിതയ്ക്കു പരിക്കേറ്റു. തളർന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

തലയ്ക്കു പരിക്കേറ്റതിനാൽ സിടി സ്കാൻ എടുക്കണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. സ്കാനിങിനു പോകവേ മാലയും കമ്മലുമുൾപ്പെടെയുള്ള ആഭരണങ്ങൾ മാറ്റണമെന്നു ആംബുലൻസ് ജീവനക്കാരാണ് ആവശ്യപ്പെട്ടത്. കൂടെയുണ്ടായിരുന്ന പ്രവർത്തകയുടെ കൈയിൽ മാലയും കമ്മലും ഊരിമാറ്റി നൽകി. അവർ ഇത് ബാ​ഗിൽ സൂക്ഷിച്ചു. ബാ​ഗ് കുറച്ചു നേരം സ്കാനിങ് മുറിയുടെ പുറത്തു വച്ച ശേഷമാണ് പ്രവർത്തകർ പുറത്തേക്ക് പോയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top