ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ പുതിയ ഡയറ്റിൽ തൃപ്തനെന്ന് തമിഴ്നാട് വനംവകുപ്പ്.
പ്രകൃതിദത്ത വിഭവങ്ങളും കഴിച്ച അരിക്കൊമ്പൻ ശാന്തനായി തുടരുന്നുവെന്നാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥൻ വിശദമാക്കുന്നത്. മുണ്ടൻതുറൈ ടൈഗർ റിസർവ് ഡയറക്ടറാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.
7 പേരെ കൊല്ലുകയും 60ലേറെ വീടുകളും കടകളും തകർക്കുകയും ചെയ്തതിന് പിന്നാലെയാണ് അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് കാട് കടത്തിയത്.