സംസ്ഥാനത്തെത്തിയ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
സംസ്ഥാനത്തിന്റെ ഐക്യവും പുരോഗതിയും മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി എക്സില്‍ പിന്നീട് കുറിച്ചു. വ്യാഴാഴ്ചയാണ് അര്‍ലേര്‍ക്കര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുക.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിന്ന് പോയിരുന്നു. ബിഹാർ ഗവർണറായാണ് അദ്ദേഹം പോയത്. കഴിഞ്ഞ സെപ്റ്റംബറില്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഗവര്‍ണര്‍ സ്ഥാനത്തെ കാലാവധി അവസാനിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിനോട് ഏറ്റുമുട്ടുന്ന തരത്തിലുള്ള നിലപാടുകളായിരുന്നു ആരിഫ് മുഹമ്മദ് ഖാന് സ്വീകരിച്ചിരുന്നത്.