രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2026-നുള്ള ലോക കപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്.

യുറുഗ്വായുടെ ഭാഗത്ത് നിന്നും പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് വലത് മൂലയിലേക്ക് ലക്ഷ്യം വെച്ചുള്ള വലത് കാല്‍ ഷോട്ട് യുറുഗ്വായ് കീപ്പര്‍ സെര്‍ജിയോ റോഷറ്റിനെ കടന്ന് വലയില്‍ പതിച്ചു.

