Kerala

അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ്

ചെന്നൈ ∙ അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ് രംഗത്തെത്തി. വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട് പ്രദേശത്ത് അരിക്കൊമ്പനുള്ളതായും വനം വകുപ്പ് അധിക‍ൃതർ പറഞ്ഞു.

അരിക്കൊമ്പനെ നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനാണ്. മനുഷ്യ വാസസ്ഥലങ്ങളിൽ നിന്ന് ഏറെ ദൂരെയാണ് ആനയുടെ സ്ഥാനം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 3 കിലോമീറ്റർ ദൂരമാണ് ആന സഞ്ചരിക്കുന്നത്. അരിക്കൊമ്പന്റെ 6 ദിവസത്തെ റൂട്ട് മാപ്പും വനം വകുപ്പ് പുറത്ത് വിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top