Kerala
ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു, കൊമ്പുകോര്‍ത്ത് കൊമ്പന്‍മാര്‍; കണ്ടുനിന്നവര്‍ ചിതറിയോടി
തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആനകളിടഞ്ഞു. പരസ്പരം കൊമ്പുകോര്‍ത്ത ശേഷം ഓടിയ രണ്ട് ആനകളെയും എലിഫന്റ് സ്‌ക്വാഡ് എത്തി തളച്ചു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരത്തിന്റെ ഉപചാരംചൊല്ലല്‍ ചടങ്ങിനിടെയാണ് രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്.ആനകള്‍ പരസ്പരം പോരടിച്ച ശേഷം ഓടി. ഇത് കണ്ട് പരിഭ്രാന്തരായി കണ്ടുനിന്നവര്‍ ചിതറിയോടി. സ്ഥലത്ത് ഉണ്ടായിരുന്ന പാപ്പാന്മാര്‍ ആനകളെ വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനകളെ തളച്ചത്.