Kerala

‘വൈറൽ ചേട്ടച്ഛ’നെ ചേർത്തു പിടിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: രോഗിയായ അമ്മയെയും ഓട്ടിസം ബാധിച്ച അനിയനെയും പരിപാലിക്കുന്ന നിഖിലിന്റെ കഥ അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഒറ്റയ്ക്കല്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്നും നിഖിലിനും കുടുംബത്തിനും ഉറപ്പ് നൽകുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ കുടുംബത്തെ ആശ്വസിപ്പിക്കുകയും, സാധ്യമായ എല്ലാ സഹായവും വാഗ്‌ദാനം നൽകുകയും ചെയ്‌തു.

‘ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ട്. എന്തു വിഷമമുണ്ടായാലും വിളിക്കണം’. ഓട്ടിസമുള്ള 16 കാരൻ അപ്പുവിനും പാർക്കിൻസൺസ് രോഗം ബാധിച്ച അമ്മ ഷീബയ്ക്കും ഒപ്പമാണ് നിഖിൽ രാജ്ഭവനിൽ എത്തിയത്. കാണാൻ ആഗ്രഹമുണ്ടെന്ന് ഗവർണർ അറിയിച്ചതിനെ തുടർന്നായിരുന്നു കൂടിക്കാഴ്ച. ഉച്ചനേരമായതിനാൽ ഗവർണർ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.

അപ്പുവിനു ഭക്ഷണം വാരിക്കൊടുക്കുന്ന നിഖിലിനെ കണ്ടപ്പോൾ ഗവർണർ അടുത്തുവന്നു. പാത്രം കയ്യിൽ വാങ്ങി നിഖിലിനും അപ്പുവിനും ഒരു മുത്തച്ഛന്റെ വാത്സല്യത്തോടെ ഭക്ഷണം വാരിക്കൊടുത്തു. ഷീബ അതു കണ്ടു വിതുമ്പി. ‘‘ഇങ്ങനെയൊരു മകനെക്കുറിച്ച് അഭിമാനിക്കണം. അപൂർവമാണ് അമ്മയുടെ മകന്റെ കുടുംബത്തോടുള്ള ഈ കരുതൽ. പുതുതലമുറ നിഖിലിനെ മാതൃകയാക്കണം. നാടിന്റെ അഭിമാനമാണ് ഈ കുട്ടി.’’– ആരിഫ് മുഹമ്മദ് ഖാൻ ഷീബയോടു പറ‍ഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് നിഖിലിന്റെ കഥ പുറംലോകമറിയുന്നത്. പരിമിതികളുള്ള അനുജനെയും രോഗിയായ അമ്മയെയും സംരക്ഷിക്കുന്നതിനായി ഈ 18കാരൻ കുടുംബനാഥനെപ്പോലെ നടത്തുന്ന ശ്രമങ്ങളെ എല്ലാവരും ഹൃദയം കൊണ്ട് അഭിനന്ദിച്ചു. ആ പോരാട്ടകഥയറിഞ്ഞ് ഗവർണറും രാജ്ഭവനിലേക്കു ക്ഷണിക്കുകയായിരുന്നു. പേന, പുതുവർഷ ഡയറി, നിഖിലിനും അപ്പുവിനും ഷർട്ട്, അമ്മയ്ക്കു സാരി, പല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top