Entertainment

ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി

Posted on

മലയാള സിനിമയിലെ യുവതാരങ്ങളായ ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വടക്കാഞ്ചേരിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപകിന്റെ സിനിമാ അരങ്ങേറ്റം. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് ദീപകിന്റെ റിലീസിനെത്തിയ പുതിയ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version