കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞതിനു പിന്നാലെ പി വി അന്‍വര്‍ എംഎല്‍എയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതാവ്. പി വി അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്. ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം എന്നും മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരി സമൂഹമാധ്യമക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ചർച്ചയായതിനു പിന്നാലെ ഇഖ്ബാൽ മുണ്ടേരി ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.
‘ദുഷ്ടശക്തികള്‍ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി ഒരുമിച്ച് പോരാടാം’; പി വി അന്‍വറിനെ ക്ഷണിച്ച് മുസ്ലിംലീഗ് നേതാവ്
By
Posted on