Kerala

സർക്കാരിനെതിരെയുള്ള പോരാട്ടം ഇനി ഒന്നിച്ച്; ഗവർണറെ കണ്ട് പി വി അൻവർ

Posted on

തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച്‌ മുന്നണി വിട്ട നിലമ്പൂർ എംഎല്‍എ പിവി അൻവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടു.

പൊലീസിനെതിരെയടക്കം താൻ പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവർണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ തന്നെ പ്രതിപക്ഷ ഭാഗത്ത് ഇരുത്തേണ്ട ജോലി സ്പീക്കർ എടുക്കണ്ടെന്നും പി വി അൻവർ പറഞ്ഞു. ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്തെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. സർക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവർണറെ കണ്ടത്. ചില തെളിവുകള്‍ കൂടി ഗവർണർക്ക് കൈമാറുമെന്നും പി വി അൻവർ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version