കണ്ണൂര്‍:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍.
‘Be you ever so high, the law is above you’ (നിങ്ങള്‍ എത്ര വലിയവനായാലും നിയമം നിങ്ങള്‍ക്കും മുകളിലാണ്) എന്ന ഇംഗ്ലീഷ് പഴമൊഴി ഉദ്ധരിച്ചുകൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ പ്രതികരണം.
അറസ്റ്റിന്റെ വിവരം പൊലീസ് അറിയിച്ചിരുന്നു. റിമാന്‍ഡ് ചെയ്തത് മജിസ്ട്രേറ്റ് അറിയിച്ചുവെന്നും സ്പീക്കര്‍ പറഞ്ഞു.