Politics
യുഡിഎഫ് പ്രവേശന ചർച്ചകളോട് പ്രതികരിച്ച് പിവി അൻവർ
തിരുവനന്തപുരം: ജനകീയ യാത്ര പുതിയ രാഷ്ട്രീയ മാറ്റത്തിനുള്ള തുടക്കമെന്ന് പി വി അൻവർ എംഎല്‍എ.
ഡൽഹിയിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസിൻ്റെ വാതിൽ ആദ്യമേ ചാരിക്കിടക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. വാതിൽ ചാരിക്കിടക്കുന്നു, അടച്ചു എന്നൊക്കെ പല വാർത്തകളും വന്നു.
കോൺഗ്രസിലേക്കുള്ള വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല, വാതിലിൽ പോയി മുട്ടിയിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു.