Kerala

നിലമ്പൂരിലെ വിജയവും അൻവറിൻ്റെ മുന്നണി പ്രവേശനവും തമ്മിൽ യാതൊരു ബന്ധവുമില്ല; മുസ്ലിം ലീഗ്

മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടത് മാത്രമേ ഉള്ളൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തിൽ സംശയം ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.

തെരഞ്ഞെടുപ്പിൽ ലീഗ് ആരുടെയും പേര് സ്ഥാനാ‍ർത്ഥിയായി നിർദേശിക്കില്ലെന്നും, കോൺ​ഗ്രസ് ആരെ സ്ഥാനാ‍ർത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീ​ഗ് സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

നിലമ്പൂരിലെ വിജയവും അൻവറിൻ്റെ മുന്നണി പ്രവേശനവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും പി വി അൻവറല്ല സ്ഥാനാർഥിയെ നിർദേശിക്കേണ്ടതെന്നും അദ്ദേഹം  പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top