Kerala
ധർമ്മടത്ത് ഞാൻ മത്സരിക്കണമോ എന്ന് അൻവർ തീരുമാനിക്കേണ്ട; മറുപടിയുമായി പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുളള പി വി അൻവറിന്റെ ആരോപണങ്ങളോട് മറുപടിയുമായി പിണറായി വിജയൻ. അൻവർ ഇന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാകാം.
അതിന് ഇക്കാര്യങ്ങൾ സഹായകരമാവുമെങ്കിൽ അത് നടക്കട്ടെ. ഇതിന് വേണ്ടി തന്നെയും തന്റെ ഓഫീസിനേയും ഉപയോഗിക്കേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രതികരണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടുവെന്ന് പി വി അൻവർ ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിക്കാൻ തന്റെ ഓഫീസ് ആരെയും ചുതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടിയിലെ ഉന്നതർ തനിക്കെതിരെ തിരിഞ്ഞുവെന്നത് മാധ്യമ സൃഷ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പാർട്ടിയിൽ നിന്ന് തനിക്കെതിരെ ഒരു നീക്കവുമുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി അൻവറുമായി തെറ്റിയ കാര്യത്തിൽ മാധ്യമങ്ങൾ തന്നെ ഗവേഷണം നടത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.