ന്യൂഡല്‍ഹി: പിവി അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി ആര് എന്നതടക്കം യുഡിഎഫ് ചര്‍ച്ച ചെയ്യും.
നിലമ്പൂരിലേത് അസ്വാഭാവികമായ സാഹചര്യമാണ്. അത് തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണ്. അതുകൊണ്ടു തന്നെ അതനുസരിച്ച് മുന്നോട്ടുപോകും. അന്‍വറിന്റെ നിര്‍ദേശം തള്ളാനും കൊള്ളാനുമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറര്‍ വജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അവരുടെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയെ കെ സുധാകരന്‍ ന്യായീകരിച്ചു. അതുപിന്നെ ഞങ്ങളല്ലേ ഏറ്റെടുക്കേണ്ടതെന്നായിരുന്നു പ്രതികരണം.