Kerala

അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന് സ്വന്തമായൊരു വീട്; സഹായിക്കാന്‍ ബാങ്ക് അക്കൗണ്ട് വിവരം പങ്കുവെച്ച് അന്‍വര്‍

Posted on

കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കേരളത്തിലെ സാധാരണ ജനങ്ങള്‍ സഹായിക്കണമെന്ന് പി വി അന്‍വര്‍ എംഎല്‍എ.

സത്താറിന്റെ മകന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും ഈ ബാങ്ക് അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കണമെന്നുമാണ് അന്‍വറിന്റെ അഭ്യര്‍ത്ഥന. തന്റെ വിഹിതം കുടുംബത്തെ സന്ദര്‍ശിച്ച അവസരത്തില്‍ മകന് കൈമാറിയിട്ടുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തി. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്ഐ അനൂപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version