Kerala

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി

Posted on

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അൻവറിനെ നായകനാക്കി അരങ്ങേറിയത് വലിയ നാടകമാണെന്നും ചീട്ടുകൊട്ടാരം പോലെ അതെല്ലാം തകർന്നു കഴിഞ്ഞെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തത് ജമാത്ത് ഇസ്ലാമി, ലീഗ്, കോൺഗ്രസ് പ്രവർത്തകരാണ്. അൻവർ ഉന്നയിച്ച കാര്യങ്ങളെല്ലാം ജനങ്ങൾക്ക് ബോധ്യം വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണ റിപ്പോർട്ട് കിട്ടി മണിക്കുറുകൾക്കകം എഡിജിപിയെ മാറ്റി. വിഷയത്തിൽ വിജിലൻസ് അന്വേഷണമുൾപ്പെടെ നടക്കുകയാണ്. സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രചാരണം നടത്തുന്നത് ജമാത്ത് ഇസ്ലാമിയാണ്. ജമ്മു കാശ്മീരിൽ തരിഗാമിയെ പരാജയപ്പെടുത്താൻ ജമാത്ത് ഇസ്ലാമി ശ്രമിച്ചു. 1960 ൽ ഇഎംഎസിനെ തോൽപ്പിക്കാൻ ജന സംഘത്തെ ഉൾപ്പെടെ കൂട്ട് പിടിച്ചവരാണ് കോൺഗ്രസ്. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നു എന്ന് സ്വയം പ്രശംസിക്കുന്ന കെപിസിസി അധ്യക്ഷനാണ് നിലവിലുള്ളതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version