പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കിയ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് ലീഗില്‍ നിന്നും തിരിച്ചടി.
പുതിയ ആളുകളെ ലീഗിലേക്ക് എടുക്കുന്നില്ലെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം നല്‍കിയ മറുപടി. അന്‍വര്‍ ലീഗിലേക്ക് എത്തുമോ എന്ന ചോദ്യത്തിനായിരുന്നു സലാമിന്റെ മറുപടി. 25 ലക്ഷം അംഗങ്ങള്‍ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് അന്‍വര്‍ വരുന്നുണ്ടോ എന്ന കാര്യത്തില്‍ ആദ്യം നിലപാട് വ്യക്തമാക്കണം. അതിനുശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും സലാം പറഞ്ഞു.