കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അനുതാജിൻ്റെ വീട്ടിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന. അനധികൃത സ്വത്ത് സമ്പാദനം എന്ന പരാതിയിലാണ് ജിഎസ്ടി വകുപ്പ് പരിശോധന നടത്തുന്നത്.

കൊല്ലം ശൂരനാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസിന്റെ സഹായത്തോടെ ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നത്. എന്നാൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ അനുതാജ് പൂട്ടിയിട്ടു എന്നും റിപ്പോർട്ടുണ്ട്.


