Kerala

‘ആടുജീവിതം അരങ്ങു തകർക്കുന്ന ഒരു വിസ്മയമായി മാറും’; ആശംസകളുമായി ആന്റോ ആന്റണി

Posted on

ആകാംക്ഷയുടെ കൊടുമുടികൾ താണ്ടി ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് സിനിമയ്ക്ക് ആശംസകളറയിക്കുന്നത്. ആടുജീവിതം അരങ്ങു തകർക്കുന്ന ഒരു വിസ്മയമായി മാറുമെന്നാണ് ആന്റോ ആന്റണി എം പി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ബ്ലെസി എന്ന സംവിധായകനും പൃഥ്വിരാജ് എന്ന അനുഗ്രഹീത നടനും ഒത്തു ചേരുമ്പോൾ ആടുജീവിതം അരങ്ങു തകർക്കുന്ന ഒരു വിസ്മയമായി മാറും എന്നതിൽ തർക്കമില്ലെന്നും ആന്റോ ആന്റണി കുറിച്ചു.

ആന്റോ ആന്റണിയുടെ കുറിപ്പ്

ബെന്യാമിന്റെ അനുഗ്രഹീത തൂലിക തീർത്ത ആടുജീവിതം എന്ന നോവൽ അതുല്യ സംവിധായകൻ ബ്ലെസ്സിയുടെ പ്രതിഭാ വിലാസത്തിന്റെ കയ്യൊപ്പോടെ സിനിമയുടെ അരങ്ങിലേക്ക് പ്രേഷക ഹൃദയങ്ങളെ കീഴടക്കാൻ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കടന്നു വരികയാണ്.

വായിക്കു, ഏവരും വായിക്കു, എന്ന സന്ദേശം കാതുകളിൽ നിന്നും കാതുകളിലേക്ക് പകർന്ന അഭൂതപൂർവ്വമായ ഒരു സാഹിത്യ സൃഷ്ടിയായിരുന്നു ബെന്യാമിന്റെ ആടുജീവിതം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version