Kerala
ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ്; പരാതിയുമായി ടി സിദ്ധിഖ്
കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്‍ഡിഎഫ് സ്‌കൂള്‍ ബസ് ഉപയോഗിച്ചെന്ന പരാതിയുമായി ടി സിദ്ധിഖ്. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ പ്രചാരണത്തിന് സ്‌കൂള്‍ ബസ് ഉപയോഗിച്ചെന്നാണ് ആക്ഷേപം.
സ്‌കൂള്‍ ബസ്സുകള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. സിപിഐഎമ്മിന് എന്തുമാവാം എന്നത് അംഗീകരിക്കാന്‍ കഴിയില്ല. ചട്ടവിരുദ്ധമായി സ്‌കൂള്‍ ബസ് വിട്ടുനല്‍കിയതില്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.