Kerala
കുർബാന തർക്കത്തിൽ സമവായം, പ്രാർഥന യജ്ഞം അവസാനിപ്പിച്ച് വൈദികർ മടങ്ങി
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം സമവായത്തിലേക്ക്. വൈദികരുമായി മാർ ജോസഫ് പാംപ്ലാനി നടത്തിയ ചർച്ച വിജയകരം.
പ്രാർഥനാ യജ്ഞം അവസാനിപ്പിച്ചു വൈദികർ മടങ്ങി. പൂർണമായ പ്രശ്നപരിഹാരത്തിനായി വൈദികരോട് പാംപ്ലാനി ഒരു മാസം സമയം ആവശ്യപ്പെട്ടു. അടുത്ത ഘട്ട ചർച്ച 20 ന് നടക്കും.
ഞങ്ങൾ മുന്നോട്ടു വച്ച കാര്യങ്ങൾ പരിഗണിച്ചു. പൂർണമായ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രാർത്ഥന യജ്ഞം നടത്തിയ വൈദികർ പറഞ്ഞു. പാംപ്ലാനിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. നമ്മുടെ വൈദികർ എന്നാണ് പാംപ്ലാനി വിശേഷിപ്പിച്ചത്. പ്രശ്നങ്ങൾക്ക് ഉത്തരവാദി ജോർജ് ആലഞ്ചേരിയും, ബോസ്കോ പുത്തൂരും, ആൻഡ്രൂസ് താഴത്തും ആണെന്നും വൈദികർ പറഞ്ഞു.