Entertainment
2024 പ്രിയപ്പെട്ട വർഷം, നന്ദി പറഞ്ഞ് ഗായിക അഞ്ജു ജോസഫ്
2024 ന് നന്ദി, എന്റെ പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം എന്ന ക്യാപ്ഷനോടെ ഗായിക അഞ്ജു ജോസഫ് പങ്കിട്ട ചിത്രങ്ങൾ വൈറൽ. ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞു എന്ന് മാത്രമല്ല, പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം ചെലവഴിച്ച സന്തോഷ നിമിഷങ്ങളും, ഏറ്റവും അധികം സന്തോഷം നല്‍കിയ സ്‌റ്റേജ് ഷോകളും ഒക്കെ നിറഞ്ഞതാണ് അഞ്ജുവിന് ഈ വര്‍ഷം എന്ന് ചിത്രങ്ങള്‍ പറയുന്നു
ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഡിപ്രഷനിലേക്ക് പയ അഞ്ജു മാനസികമായി ഒരുപാട് അനുഭവിച്ചിരുന്നു. അതിനെ കുറിച്ചെല്ലാം താരം നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. കരഞ്ഞ് തീര്‍ക്കുകയായിരുന്നു ഞാനെന്നാണ് ഡിപ്രഷനെ കുറിച്ച് അഞ്ജു പറഞ്ഞത്
ആദിത്യനുമായുള്ള വിവാഹം നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ്. ജീവിതത്തില്‍ ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഈ വിവാഹം എന്ന് അഞ്ജു പറയുന്നു. വിവാഹ വേദിയില്‍ അഞ്ജുവിനൊപ്പം പാട്ട് പാടുമ്പോള്‍ ആദിത്യന്‍ കരഞ്ഞ വീഡിയോ എല്ലാം വൈറലായിരുന്നു.