Kerala
വോട്ട് നൽകിയില്ലെങ്കിലും മകനായ അനിലിനെ അനുഗ്രഹിക്കണമെന്ന് എ.കെ. ആന്റണിയോട് രാജ്നാഥ് സിംഗ്
വോട്ട് നൽകിയില്ലെങ്കിലും മകനായ അനിലിനെ അനുഗ്രഹിക്കണമെന്ന് എ.കെ. ആന്റണിയോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.
അനിൽ ആന്റണി ജയിക്കില്ലെന്ന ആന്റണിയുടെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തി. കോൺഗ്രസ് ആന്റണി തനിക്ക് ജ്യേഷ്ഠസഹോദരനെ പോ ലെയാണ്. താൻ ആൻ്റണിയോട് പറയുന്നത് അദ്ദേഹത്തിന്റെ മകനാണ് അനിൽ. അതിനാൽ അ നിലിന് വോട്ട് നൽകിയില്ലെങ്കിലും അനുഗ്രഹം നൽകണം എന്നാണ്. അനിലിന് ബിജെപിയിൽ വലിയ ഭാവിയുണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ സ ത്യസന്ധതയിൽ തനിക്ക് ഒരു സംശയവും ഇല്ല. അദ്ദേഹത്തിനു നേരേ ഒരു ആരോപണവും ഉയ ർന്നിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ നിരവധി മന്ത്രിമാർ അഴിമതിക്കേസുകളിൽ ജയിലിൽ പോയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.