തിരുവനന്തപുരം: കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ നല്ലൊരു മുഹൂർത്തമാണെന്ന് അനിൽ അന്റണി.

രാജീവ് ചന്ദ്രശേഖർ പ്രവർത്തിച്ച മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വം ആണെന്നും കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും പാർട്ടി നന്നായി തന്നെ വളർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സർക്കാരിൻ്റെ കീഴിൽ രാജ്യം നന്നായി പോകുന്നുണ്ടെന്നും അനിൽ ആന്റണി പറഞ്ഞു. കേരളത്തിൽ ഒരു ഡബിൾ എൻജിൻ സർക്കാരിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. സംസ്ഥാനം ആകെ കടക്കെണിയിൽ ആണെന്നും എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് ദുരിതമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

