Kerala

മലയോര യാത്രയില്‍ ഒപ്പം കൂട്ടണം; സതീശനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ച് അൻവർ

Posted on

മനുഷ്യ വന്യമൃഗ സംഘര്‍ഷത്തിന്റെ പേരിലുള്ള ജയില്‍വാസത്തോടെയാണ് അന്‍വര്‍ വീണ്ടും രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായത്. ഈ അവസരം പരമാവധി മുതലാക്കാന്‍ അതിവേഗം എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വവും ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് പ്രവേശനം തന്നെയായിരുന്നു അന്‍വറിന്റെ മനസില്‍. മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശനോട് മാപ്പും പറഞ്ഞ് കാത്തിരുന്നെങ്കിലും അനുകൂല തീരുമാനം ഇതുവരേയും ഉണ്ടായില്ല.

ഈ സമയത്താണ് മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയുളള പ്രതിപക്ഷ നേതാവിന്റെ മലയോര സമര യാത്ര ആരംഭിച്ചത്. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചതോടെ യാത്ര സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനമായി മാറി. വ്യാഴ്ച യാത്ര നിലമ്പൂരില്‍ എത്താനിരിക്കെയാണ് അന്‍വര്‍ അടുത്ത നീക്കം നടത്തിയത്.

തന്നെ കൂടി യാത്രയുടെ ഭാഗമാക്കണം എന്ന ആവശ്യമാണ് അന്‍വര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തു. മാനന്തവാടിയില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. അന്‍വര്‍ ഈ കലാപമെല്ലാം ഉണ്ടാക്കിയ ശേഷം ആദ്യമായാണ് അന്‍വര്‍ സതീശന്‍ കൂടിക്കാഴ്ച നടക്കുന്നത്. അന്‍വറിന്റെ അഭ്യര്‍ത്ഥനയില്‍ സതീശന്‍ ഒരു തീരുമാനം വ്യക്തമാക്കിയിട്ടില്ല. യുഡിഎഫില്‍ ആലോചിച്ച ശേഷം നാളെ തീരുമാനം അറിയിക്കാം എന്നാണ് സതീശന്‍ പറഞ്ഞരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version