മലപ്പുറം: അനസ്തേഷ്യ നൽകിയതിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മഞ്ചേരി തിരുമണിക്കര സ്വദേശി ഷീബമോളാണ് മരിച്ചത്. അനസ്തേഷ്യ നൽകിയതിനു പിന്നാലെ ഷീബയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മണിക്കൂറുകളോളം കുടുംബത്തെ അറിയിച്ചില്ലെന്നാണ് ആരോപണം.
ആശുപത്രിക്ക് സംഭവിച്ച വീഴ്ച്ചയാണ് മരണകാരണമെന്ന് സഹോദരി അനുഷ റിപ്പോർട്ടറിനോട് പറഞ്ഞു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. എന്നാല്‍ ചികിത്സപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.