ഫുട്പാത്തിൽ ഉറങ്ങിക്കിടന്നയാളിനെ വിളിച്ചുണർത്തി മർദ്ദിച്ച യുവാവ് പിടിയിൽ. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് തടഞ്ഞതാണ് കാരണം. ഡൽഹിയിലെ മോഡൽ ടൗണിലാണ് സംഭവം. രാംഫാൽ എന്നയാളാണ് മർദ്ദനത്തിന് ഇരയായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സമീപവാസിയായ ആര്യനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
രാംഫാൽ ജോലി ചെയ്യുന്ന കടയുടെ സമീപമുള്ള തുറസായ സ്ഥലത്ത് ആര്യൻ മൂത്രമൊഴിച്ചിരുന്നു. ഇവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് രാംഫാൽ വിലക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ഒരു ദിവസത്തിന് ശേഷം സുഹൃത്തിൻ്റെ ബൈക്കിൽ രാംഫാൽ ഉറങ്ങിക്കിടന്ന സ്ഥലത്ത് എത്തിയാണ് മർദ്ദിച്ചത്. ഈ അതിക്രമം സമീപത്തുള്ള സിസിടിവിയിൽ പെട്ടതാണ് പ്രതിയെ പിടികൂടാൻ കാരണം.
ബൈക്കിൽ ഇരുചക്രവാഹനത്തിൽ പ്രതിയെത്തുന്നത് മുതൽ ക്യാമറയിൽ പതിഞ്ഞിരുന്നു. ഉറങ്ങിക്കിടക്കുന്ന ആളിനെ വിളിച്ചുണർത്തിയ ശേഷം രണ്ട് തവണയാണ് വടി ഉപയോഗിച്ച് മർദ്ദിച്ചത്. നിസഹായനായി മർദ്ദനം ഏറ്റുവാങ്ങുന്ന രാംഫാലിനെയിം ദൃശ്യത്തിൽ കാണാം. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ആര്യൻ സമീപത്തെ വീട്ടിലെ ജോലിക്കാരനാണ് എന്ന് മനസിലാക്കുകയായിരുന്നു.