കൊച്ചി: താരസംഘടന എഎംഎംഎയുടെ അഡ്‌ഹോക് കമ്മിറ്റി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ ജഗദീഷ്. എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഒഴിവായത്. അവിടെ നിന്നും നേരത്തെ തന്നെ ഒഴിവായിരുന്നുവെന്നും ജഗദീഷ് പ്രതികരിച്ചു.
താല്‍ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി മൂലമാണ് പുറത്തേക്ക് പോയതെന്ന വാദവും ജഗദീഷ് തള്ളി. അഡ്‌ഹോക് കമ്മിറ്റി ഇതുവരെയും വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടില്ല. രൂപീകരിച്ചാല്‍ അതിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ക്കിടെയാണ് എഎംഎംഎ നിലവിലെ എകിസിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. എഎംഎംഎയില്‍ അംഗങ്ങളായ താരങ്ങള്‍ക്കെതിരെ അടക്കം ലൈംഗികാതിക്രമ കേസുകള്‍ വന്നതോടെ കമ്മിറ്റി പിരിച്ചുവിട്ടതായി സംഘടന അധ്യക്ഷന്‍ മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ എഎംഎംഎ പ്രതികരിക്കാന്‍ വൈകിയതിനെ ജഗദീഷ് വിമര്‍ശിച്ചിരുന്നു.