Kerala
അമിത് ഷാ കേരളത്തിലേക്ക്; 13ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
പരിപാടിക്കായി അമിത് ഷാ 13ന് തിരുവനന്തപുരത്തെത്തും. നേരത്തെ കേരളപദയാത്ര 12ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പര്യടനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അമിത് ഷായുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പരിപാടി 13ലേക്ക് മാറ്റിയത്.