ദില്ലി: എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. സംവരണവുമായി ബന്ധപ്പെട്ട് അമിത്ഷാ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം വന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണഘടനയിൽ മാറ്റം വരുത്തില്ലെന്ന് പറഞ്ഞിരുന്നു. ബിജെപി എംപിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ വിവാദമായതോടെയാണ് മോദിയുടെ പരാമർശം ഉണ്ടായത്.
‘എൻഡിഎ സർക്കാർ ഒരിക്കലും ഭരണഘടനയെ ദ്രോഹിക്കില്ല, പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു’; അമിത് ഷാ
By
Posted on