India

ഭീകരശക്തികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കും, ആവർത്തിച്ച് അമിത് ഷാ

 

നക്സലുകൾക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം അവസാനഘട്ടത്തിലാണെന്നും ഭീകരശക്തികളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നും അമിത് ഷാ. കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതികളിലൂടെ നക്‌സൽ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഛത്തീസ്ഗഢിലെ ബസ്തർ, മഹാരാഷ്‌ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുള്ള മുപ്പതോളം മുൻ നക്‌സലുകളാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. “കഴിഞ്ഞ വർഷം 287 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ആയിരത്തിലധികം പേരെ പിടികൂടി.

837 പേർ സുരക്ഷാ സേനയ്‌ക്ക് മുന്നിൽ കീഴടങ്ങി. ഈ വർഷത്തിൽ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം നൂറിൽ താഴെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നക്സൽവിരുദ്ധ നയത്തിലൂടെ നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മരണസംഖ്യ നൂറിൽ താഴെ വരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top