India
രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ
പട്‌ന: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിന്റെ കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിന് ആവശ്യം വികസനമാണെന്നും അല്ലാതെ ജങ്കിള്‍ രാജ് അല്ലെന്നും അമിത് ഷാ പറഞ്ഞു.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്‌നം നല്‍കുന്നതിനെ കുറിച്ച് ഒരിക്കല്‍പ്പോലും കോണ്‍ഗ്രസോ, ആര്‍ജെഡിയോ ചിന്തിച്ചിരുന്നില്ല. മോദി സര്‍ക്കാരാണ് അദ്ദേഹത്തിന് ഭാരത് രത്‌നനല്‍കിയതെന്നും അമിത് ഷാ പറഞ്ഞു. തന്റെ മകനെ മുഖ്യമന്ത്രിയാക്കാനാണ് ലാലു പ്രസാദ് യാദവിന്റെ ശ്രമം. അതിന്റെ ഭാഗമായി എസ്‌സി/ എസ്ടി, ഒബിസി സംവരണത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനൊപ്പം അവര്‍ അണിനിരക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും എന്തുവില കൊടുത്തും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുകയെന്നത് മൂന്നാം തവണയും മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.