ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി.
നാഷനല്‍ കോണ്‍ഫറന്‍സ് അടക്കമുള്ള കക്ഷികള്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനിടയിലാണ് അമിത് ഷായുടെ പ്രസ്താവന വരുന്നത്.
കഴിഞ്ഞ 10 വര്‍ഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുമെന്ന് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച ഭരണം തുടരാന്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടു.