വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലുടനീളം വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 33 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങള്‍.

വീടുകളുടെ മേൽക്കൂരകൾ തകർന്നതുള്‍പ്പെടെ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് ശക്തമായ ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്. വലിയ ട്രക്കുകൾ മറിഞ്ഞുകിടക്കുന്നതും ഉൾപ്പടെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചും അപകടം സംഭവിച്ചു.
ചുഴലിക്കാറ്റ് വീശിയടിച്ച അർക്കൻസാസ്, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50 ലധികം ആക്സിഡറ്റ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. കൻസാസിലുണ്ടായൊരു വാഹനാപകടത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. മരങ്ങളും വൈദ്യുതി ലൈനുകളും വീണതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു.

