Kerala

ആംബുലന്‍സ് യാത്ര; കേസെടുത്ത നടപടിയെ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേസെടുത്ത നടപടിയോട് പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കേസെടുത്ത നടപടി പകപോക്കലാണോ എന്നറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയം നിയമപരമായി കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ഒറ്റതന്ത’ പ്രയോഗത്തിലും സുരേഷ് ഗോപി വിശദീകരണം നല്‍കി. ഒറ്റതന്ത പ്രയോഗം താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആരാണ് നിശ്ചയിച്ചതെന്ന് സുരേഷ് ഗോപി ചോദിച്ചു. താന്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെ ആണെന്ന് പറഞ്ഞവര്‍ക്കെതിരെ കേസെടുക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top