ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്തേക്ക് തിരിച്ചെത്തി നടൻ ജഗതി ശ്രീകുമാർ. പ്രേഷകരെയും ചലച്ചിത്ര ലോകത്തെയും ഒരുപോലെ കണ്ണീരിലാക്കിയ അപകടത്തിനു ശേഷമുള്ള ഗംഭീര തിരിച്ചുവരവാണിത്.
അണ്ടർ ഡോഗ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം ചെയുന്ന വല എന്ന ചിത്രത്തിലാണ് ജഗതി ശ്രീകുമാർ അഭിനയിക്കുന്നത്. പ്രൊഫസർ അമ്പിളി എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്.
സിബിഐ-5 ൽ ജഗതി അഭിനയിച്ചിരുന്നു. വലയിൽ അനാർക്കലി, അജു വർഗീസ്, ഗോകുൽ സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.