India
5 വർഷം ജീവിക്കാൻ മതിയായ പണം കിട്ടി; പക്ഷേ ആ വാച്ച് കിട്ടിയില്ല; അംബാനിക്കല്യാണത്തിൽ ഗായകൻ മികാ സിംഗ്
ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത ആർഭാട കല്യാണമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും. എന്നാൽ അനന്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട ഗായകൻ മികാ സിംഗിൻറെ പരാതിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.
അഞ്ച് വർഷം ജീവിക്കാൻ ആവശ്യമായ പണം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയെങ്കിലും അവർ നൽകാതെ പോയ ഒരു ഗിഫ്റ്റിനെക്കുറിച്ചാണ് മികാ സിംഗിൻറെ പരാതി. മറ്റ് അതിഥികൾക്ക് സമ്മാനിച്ച ഒന്നരക്കോടി രൂപയുടെ വാച്ച് ലഭിക്കാത്തതിനാൽ മുകേഷ് അംബാനിയുടെ മകനോട് ദേഷ്യമുണ്ടെന്നാണ് ഗായകൻ പറയുന്നത്.
ഷാരൂഖ് ഖാൻ, രൺവീർ സിംഗ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേർക്ക് 2 കോടിയിലധികം വിലമതിക്കുന്ന ഔഡെമർസ് പിഗ്വെറ്റ് ലിമിറ്റഡ് എഡിഷൻ ആഡംബര വാച്ചുകൾ സമ്മാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്തതിൻ്റെ അനുഭവം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മിക പങ്കുവെയ്ക്കുകയായിരുന്നു. അതിലാണ് അദ്ദേഹം തൻ്റെ നിരാശ തുറന്നുപറഞ്ഞത്.