Tech

ആമസോൺ ഫ്ലിപ്കാർട്ട് ഗോഡൗണുകളിൽ റെയ്ഡ്

Posted on

ന്യൂഡൽഹി: ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്‍കാർട്ട് കമ്പനികളുടെ വെയർഹൗസുകളില്‍ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അധികൃതരുടെ റെയ്ഡ്. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിലവാരം പാലിക്കാത്ത ഉത്പന്നങള്‍ പിടിച്ചെടുത്തു. ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴി നിലവാരം കുറഞ്ഞ സാധനങ്ങള്‍ വിറ്റഴിക്കുന്നത് തടയാൻ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡുകളെന്ന് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

നിലവാരം കുറ‌ഞ്ഞ സാധനങ്ങളുടെ വില്‍പനയ്ക്ക് പുറമെ അംഗീകാരമില്ലാത്ത ചില കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴി വില്‍ക്കുന്നത് കണ്ടെത്തി എന്നാണ് അധികൃതർ അറിയിച്ചത്. ലക്നൗ, ഗുരുഗ്രാം, ദില്ലി എന്നിവിടങ്ങളിലെ ഗോഡൗണുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ആമസോണിനും ഫ്ലിപ്‍കാർട്ടിനും പുറമെ അംഗീകാരമില്ലാത്ത ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടെക് വിഷൻ ഇന്റർനാഷണല്‍ എന്ന സ്ഥാപനത്തിലും റെയ്ഡ് നടത്തി.

ലക്നൗ, ഗുരുഗ്രാം എന്നിവിടങ്ങളിലെ ആമസോണ്‍ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡുകളില്‍ നൂറുകണക്കിന് അംഗീകാരമില്ലാത്ത കളിപ്പാട്ടങ്ങള്‍, ഹാന്റ് ബ്ലെൻഡറുകള്‍, അലൂമിനിയം ഫോയിലുകള്‍, മെറ്റലിക് വാട്ടർ ബോട്ടിലുകള്‍, പിവിസി കേബിള്‍, ഫുഡ് മിക്സർ, സ്പീക്കറുകള്‍ എന്നിവ പിടിച്ചെടുത്തു. ഗുരുഗ്രാമില്‍ ഇൻസ്റ്റകാർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേറ്റ് ചെയ്തിരുന്ന ഫ്ലിപ്കാർട്ട് വെയർഹൗസിലും പരിശോധന നടന്നു. ഇവിടെ നിന്ന് അംഗീകരമാല്ലാത്ത സ്റ്റെയിൻ‍ലെസ് ബോട്ടലുകള്‍, കളിപ്പാട്ടങ്ങള്‍, സ്പീക്കറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version