Entertainment

അമല പോൾ അമ്മയാവുന്നു: സന്തോഷവാർത്തയുമായി താരം

Posted on

പുതുവർഷത്തിൽ സന്തോഷവാർത്തയുമായി നടി അമല പോൾ. അമ്മയാവാൻ ഒരുങ്ങുന്ന വിവരമാണ് താരം ആരാധകരുമായി പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമാണ് ​ഗർഭിണിയാണെന്ന വിവരം അറിയിച്ചത്.

നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം- എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങൾ. നിറവയറുമായി നിൽക്കുന്ന അമല പോൾ ആണ് ചിത്രത്തിൽ. ഭർത്താവ് ജ​ഗത് ദേശായിയും ചിത്രങ്ങളിലുണ്ട്.

2023 നവംബറിലായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് വരൻ. അമല പോളിന്റെ പിറന്നാൾ ദിനത്തിലാണ് ജ​ഗത് പ്രപ്പോസ് ചെയ്യുന്നത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമല പോളിൻറെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകൻ എ എൽ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ൽ വേർപെടുത്തിയത്. സിനിമയിലും സജീവമാണ് താരം. ജീത്തു ജോസഫ് നിർമിക്കുന്ന ലെവൽ ക്രോസിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version