Entertainment
അമല പോൾ അമ്മയാവുന്നു: സന്തോഷവാർത്തയുമായി താരം
പുതുവർഷത്തിൽ സന്തോഷവാർത്തയുമായി നടി അമല പോൾ. അമ്മയാവാൻ ഒരുങ്ങുന്ന വിവരമാണ് താരം ആരാധകരുമായി പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമാണ് ഗർഭിണിയാണെന്ന വിവരം അറിയിച്ചത്.
നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം- എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങൾ. നിറവയറുമായി നിൽക്കുന്ന അമല പോൾ ആണ് ചിത്രത്തിൽ. ഭർത്താവ് ജഗത് ദേശായിയും ചിത്രങ്ങളിലുണ്ട്.
2023 നവംബറിലായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് വരൻ. അമല പോളിന്റെ പിറന്നാൾ ദിനത്തിലാണ് ജഗത് പ്രപ്പോസ് ചെയ്യുന്നത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമല പോളിൻറെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകൻ എ എൽ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ൽ വേർപെടുത്തിയത്. സിനിമയിലും സജീവമാണ് താരം. ജീത്തു ജോസഫ് നിർമിക്കുന്ന ലെവൽ ക്രോസിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ.